മാഡം
അന്ന് സിനിയുടെ എട്ടാമത്തെ ജന്മദിനമായിരുന്നു അന്ന്. എല്ലാ വർഷവും എങ്ങനെയാണെങ്കിലും എനിക്ക് സാലറി കിട്ടുന്നതിന് രണ്ടുദിവസം മുന്പായിരിക്കും അവളുടെ ജന്മദിനം. ഒരിക്കൽ ഇനി അവളുടെ ജന്മദിനം നക്ഷത്രം നോക്കി മാത്രമേ ആഘോഷിക്കൂ എന്ന് തീരുമാനിച്ചതാണ്. ആ വര്ഷം നക്ഷത്രവും ചതിച്ചു. ഇടവത്തിലെ രോഹിണി ആ മാസം അവസാനമാണ് വന്നത്. ശമ്പളം നേരത്തെ കിട്ടുന്ന ചില സുഹൃത്തുക്കൾ കടം തരാൻ മടിക്കാത്തത് കൊണ്ട് ഇത് വരെയും അവളുടെ പരിഭവം കേൾക്കേണ്ടി വന്നിട്ടില്ല.
ഇപ്രാവശ്യം അതുണ്ടായില്ല. ഒരു വെബ് സൈറ്റ് മലയാളത്തിൽ മൊഴിമാറ്റം നടത്തിയതിൽ നിന്ന് പ്രതീക്ഷിക്കാതെ കുറച്ചു കാശു കിട്ടി. പുതിയ തൊഴിലുകൾക്ക് പുതിയ വേതന വ്യവസ്ഥകൾ. ഭാഗ്യം!
മധുരിയോടും പറയാതെ മോൾക്ക് ഒരു ബർത്ത്ഡേ കേയ്ക്ക് ഓർഡർ ചെയ്തു. വൈറ്റ് ഫോറെസ്റ് വേണോ ബ്ലാക്ക് ഫോറെസ്റ് വേണോ എന്ന ബേക്കറിക്കാരന്റെ ചോദ്യം എന്നെ ഒന്ന് കുശാക്കി. ഹരിതവനങ്ങളെ കുറിച്ചേ ഞാൻ കേട്ടിരുന്നുള്ളൂ. ഫ്രഷ് ക്രീം വേണോ എന്നുള്ള ചോദ്യത്തിന് ഉത്തരം കുറേക്കൂടി എളുപ്പമായിരുന്നു. പഴകിയത് ഒഴിവാക്കുന്നതാണ് നല്ലത്.
വീട്ടിൽ ചെന്നപ്പോൾ മോൾ ഒരുങ്ങി മുറ്റത്തു തന്നെ നിൽപ്പുണ്ട്. മാധുരി വരാന്തയിലും. അവൾ ഒരുങ്ങിയിട്ടൊന്നുമില്ല. ഡേറ്റ് തെറ്റിയിട്ടില്ല. ഇന്നലെ പിറന്നാൾ. സിനിക്ക് എന്തോ കാര്യത്തിന് പുറത്തു പോകണം. അല്ലെങ്കിലും സ്‌കൂട്ടറാണ്. മൂന്നു പേർക്കും കൂടി യാത്ര നടക്കില്ല. മോള് കുറച്ചു വളർന്നു. മടിയിൽ ഇരുത്താനൊക്കില്ല.
സ്‌കൂട്ടർ സ്റ്റാൻഡിൽ ഇട്ട ഉടനെ സിനി ഓടി വന്നു
"അച്ഛനെന്താ ഫോണെടുക്കാഞ്ഞേ?"
ഞാൻ അത് ശ്രദ്ധിക്കാതെ മധുരിയെ നോക്കി. എന്റെ മുഖത്തെ ചോദ്യഭാവം കണ്ടു അവൾ പറഞ്ഞു, "നേരെ അങ്ങോട്ട് തന്നെ ചോദിച്ചോ. സ്‌കൂളിൽ നിന്ന് ഒരു വള്ളിക്കെട്ടുമായിട്ട് വന്നിട്ടുണ്ട്."
സിനിയുടെ മുഖത്തു 'എന്നാലും അമ്മ കാലുവരിക്കളഞ്ഞല്ലോ എന്ന ഭാവം'. എനിക്ക് കാര്യം പിടികിട്ടി. അമ്മയും മോളും കൂടി എനിക്കെന്തോ പണി റെഡി ആക്കിയിട്ടുണ്ട്. ചെലവ് വരുന്ന എന്തോ ആണ്. മാസാവസാനമാണെന്ന് അറിയാവുന്ന അമ്മ ഒടുവിൽ കാല് വാരി. സിനി പെട്ടു. പക്ഷെ കൊച്ചു കുട്ടികൾ ചിലപ്പോൾ അപാരമായ ഡിപ്ളോമസി കാണിക്കും. അതങ്ങനെയാണ്. ശക്തി കുറഞ്ഞവർ അടവിൽ മുന്നിട്ടു നിൽക്കും.
"ഞാൻ പറയാം അച്ഛാ. അച്ഛന്റെ കയ്യിൽ കാശുണ്ടെങ്കിൽ, ഉണ്ടെങ്കിൽ മതി, എനിക്കൊരു ബർത്ത് ഡേ ഗൗൺ വാങ്ങി തരുമോ?"
"ശോ, അതൊക്കെ ഒരു ദിവസമല്ല ഇടാനൊക്കൂ. മോള് പെട്ടെന്നങ്ങു വളരില്ലേ. അത്രയും കാശ് കാണുമോ എന്തോ." ഞാനും യെസ് എന്നും നോ എന്നും പറയാതെ രക്ഷപ്പെട്ടു.
"മൂവായിരം രൂപയ്ക്കൊക്കെ കിട്ടും," സിനു എല്ല ഹോം വർക്കും ചെയ്തിരിക്കുന്നു. അമ്മയും സഹായിച്ചു കാണും.
വീട്ടിൽ കയറിയില്ല. മുറ്റത്ത് ഒരു പഴയ ഉരൽ മറിച്ച് ഇട്ടിട്ടുണ്ട്. അതിൽ ഇരുന്നു. മാധുരി ചായ കൊണ്ടുവന്നു. അതാണ് പതിവ്.
"വാങ്ങുന്നെങ്കിൽ ഉടനെ പോണം. ദേ ആറരയായി," സിനി ധൃതി വെച്ചു.
ചായ കുടിച്ച് ഗ്ലാസ്സ് മധുരിയെ ഏൽപ്പിച്ചു. അവൾ അതുമായി അകത്തേയ്ക്ക് പോയി.
"ഓട്ടോയിൽ പോകാം. അമ്മയും കൂടി വരട്ടെ."
"വേണ്ടച്ഛാ, അമ്മയും ഞാനും കൂടി നെറ്റിൽ നോക്കി. പവിഴത്തിൽ ഉണ്ട്. മൂവായിരം രൂപയേ ഉള്ളൂ."
അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങൾ. കാര്യങ്ങളൊക്കെ മാറുകയാണ്. പായസത്തിനു പകരം കേയ്ക്ക്. പാട്ടുപാവാടയ്ക്കും ബ്ലൗസിനും പകരം ബർത്ത്ഡേ ഗൗൺ. വീട്ടിലുരുന്ന് തന്നെ വിലപേശൽ.
മാധുരി അകത്തു നിന്നും വന്ന് ഒരു രണ്ടായിരം രൂപ എന്റെ കയ്യിൽ തന്നു.
"ബാക്കി കാണില്ലേ?" അവൾ ചോദിച്ചു. എന്റെ കയ്യിൽ കൃത്യം ആയിരത്തി ഇരുനൂറുണ്ട്.
പിന്നെ വെറുതെ സമയം കളഞ്ഞില്ല. മരണമാണെങ്കിലും അങ്ങോട്ട് കടന്നു ചെല്ലണമെന്ന് നചികേതസ്സ് പഠിപ്പിച്ചത് ഓർത്തു.
റോഡ് വരെ നടന്നു. വെട്ടുറോഡിൽ നിറയെ ചെളിയാണ്. മഴ പെയ്താൽ സ്‌കൂട്ടറിൽ ഇതുവഴി പോകുമ്പോൾ ഭയം തോന്നും. എങ്ങാനും തെന്നി വീണാലോ.
പവിഴത്തിന്റെ നാലാമത്തെ നിലയിലാണ് കുട്ടികൾക്കുള്ള വസ്ത്രങ്ങൾ എന്ന് ഓർമ്മയുണ്ടായിരുന്നു. പക്ഷെ അവിടെ ചെന്നപ്പോൾ ഗ്രൗണ്ട് ഫ്ലോറിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. ഗൗണുകളൊക്കെ അവിടെയാണ്.
അവിടെയെത്തിയപ്പോൾ വേറെ ഏതോ രാജ്യത്തെത്തിയപോലെ. എ സി കൂട്ടിയിട്ടിരിക്കുന്നു. താടിയെല്ലുകൾ കൂട്ടിയിടിക്കുമോ എന്ന് തോന്നുന്ന കുളിര്. അറിയാതെ രണ്ടു കൈകളും പാന്റ്സിന്റെ പോക്കറ്റിൽ വിട്ടുപോയി.
ചുറ്റുമൊക്കെ ഒന്ന് നീക്കിയപ്പോഴേയ്ക്കും ഒരു സെയിൽസ് ഗേൾ സിനിയെ അടുത്തേയ്ക്ക് വിളിച്ചു. ചിരപരിചിതരെ പോലെ അവൾ ഓടിച്ചെന്നു.
സിനിയെ അങ്ങനെയാണ് വളർത്തിയത്. തീരെ ഭയം ലജ്ജ എന്നിവയൊന്നും ഇല്ല. സ്റ്റേജിലൊക്കെ കേറിയാൽ ചുറ്റും ആരും ഉണ്ടെന്ന് പോലും അവൾ അറിയില്ല. ആരോടും ബോൾഡ് ആയി സംസാരിക്കും. എന്നെ പോലെയോ അവളുടെ അമ്മയെ പോലെയോ അല്ല.
സെയിൽസ് ഗേൾസ് എല്ലാം ഇന്ന് നല്ല ചന്ദനക്കളർ സാരിയാണ് ഉടുത്തിരുന്നത്. എല്ലാരും നല്ല സുന്ദരിമാർ. അവരുടെ ഇടയിലേക്ക് ചെന്ന് കയറാൻ ഒരു സങ്കോചം തോന്നി. എന്നെങ്കിലും ഒരു തുണിക്കട തുടങ്ങിയാൽ ഇത്ര സൗന്ദര്യമുള്ളവരെ എടുക്കേണ്ട. അതായിരിക്കും കസ്റ്റമേഴ്‌സിന് കുറെ കൂടി കംഫർട്ടബിൾ.
സിനി നന്നായി മാനേജ് ചെയ്യുണ്ട്. അവരൊക്കെ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുന്നു. അഭിമാനം തോന്നി. കൂടെയുള്ള സെയിൽസ് ഗേളിനെ, അവരുടെ പ്രായത്തെ മാനിച്ച്, അവൾ 'മാഡം' എന്നാണ് വിളിക്കുന്നത്. 'മാഡം' 'മാൻ' 'ഫാൻ' എന്നിങ്ങനെയുള്ള ഇംഗ്ലീഷ് വാക്കുകളുടെ നടുവിൽ വരുന്ന സ്വരാക്ഷരം ഇന്നും എന്റെ മലയാളിജിഹ്വയ്ക്ക് വഴങ്ങില്ല. അകാരത്തിനും ഏകാരത്തിനും ഇടയ്ക്കുള്ള ആ അക്ഷരം അങ്ങോട്ടോ ഇങ്ങോട്ടോ വഴുതിപ്പോകും.
ആ ലേഡി ഗൗൺ കൊണ്ട് വന്നു കാണിച്ചു. രണ്ടായിരത്തി എണ്ണൂറു രൂപ. സിനിയെയും കൂട്ടി അവർ ഡ്രെസ്സിങ്ങ് റൂമിലേയ്ക്ക് അതിട്ടു നോക്കാൻ പോയി. രണ്ടുപേരും തമ്മിൽ അമ്മയും മോളും പോലെ മുട്ടിയുരുമ്മിയാണ് നടക്കുന്നത്. എത്ര പെട്ടെന്നാണ് അവർ തമ്മിൽ ഇത്രയും അടുത്തത്! ഈ കഴിവൊക്കെയാണ് ഇനിയുള്ള ലോകത്ത് കൂടുതൽ പ്രധാനം.
കഴിഞ്ഞ വര്ഷം വരെ സിനിയുടെ ഇംഗ്ലീഷ് ടീച്ചർ നല്ല കഴിവുള്ള ഒരു ലേഡി ആയിരുന്നു. മൂന്നു വര്ഷം അവളെ അവരാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്. ഞാൻ നേരിൽ കണ്ടിട്ടില്ല. മോള് പറഞ്ഞത് കേട്ടുള്ള അറിവേ ഉള്ളൂ. അവളുടെ ഉച്ചാരണവും ഭാഷാനൈപുണ്യവും മാത്രമല്ല ടേബിൾ മാനേഴ്സും ആൾക്കാരോട് ഇടപെടുന്നതിന്റെ ഒരു ഭംഗിയും ഒക്കെ അവരുടെ സംഭാവന കൂടിയാണ്. മാതാപിതാക്കളുടെ സ്വാധീനം ഒരു പരിധി വരെയൊക്കെയല്ലേ കാണൂ.
ഈ വർഷം പുതിയൊരു മാഡം വന്നത് അവൾക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞവർഷത്തെ ടീച്ചർ ശമ്പളം കൂടുതൽ കൊടുക്കുന്ന സ്ഥലം നോക്കി പോയിരിക്കാം. അത്രയൊക്കെ ഉള്ളൂ ശിഷ്യവാത്സല്യം എന്നൊക്കെ പറ്യുന്നത് എന്ന് മാധുരി ഒരിക്കൽ പറഞ്ഞു. അവൾക്ക് പറയാം. വെറും പിച്ചക്കാശാണ് ആ സ്‌കൂളിലെ ശമ്പളം. ബെറ്റർ ഓപ്പർച്യുണിറ്റി കിട്ടിയപ്പോൾ അവർ അത് സ്വീകരിച്ചതിൽ എങ്ങനെ തെറ്റുപറയും. ചുമരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ പറ്റൂ.
എന്തായാലും എന്റെ മോൾക്ക് ഒരു നല്ല ടീച്ചറെ നഷ്ടപ്പെട്ടു. മൂന്നുവർഷമെങ്കിലും അവരുടെ സേവനം ലഭിക്കാതെ ഭാഗ്യം. എവിടെയാവും അവർ ഇപ്പോൾ? ഭാഗ്യം ചെയ്ത വേറെ ഏതോ കുട്ടികളെ പഠിപ്പിക്കുകയാവും. അല്ലെങ്കിലും ഏതെങ്കിലും സർക്കാർ സ്‌കൂളിൽ ഭാഗ്യമില്ലാത്ത ഏതെങ്കിലും കുട്ടികളെ പഠിപ്പിക്കുകയാവും. അങ്ങനെയൊരു സെറ്റപ്പിൽ ചെന്ന് പെട്ടാൽ ഒറ്റയ്ക്ക് അവർക്ക് എന്ത് ചെയ്യാൻ കഴിയും! എങ്കിലും കുറ്റാക്കൂരിരുട്ടിൽ ഒരു തിരിനാളം പോലെ ആരുടെയെങ്കിലും ജീവിതത്തിൽ വെളിച്ചം ആയിക്കൂടെന്നും ഇല്ല. അതാണ് അധ്യാപകവൃത്തിയുടെ ഒരു പ്രത്യേകത. ഒരാൾക്ക് ഒന്നിലധികം പേരെ നേർവഴിക്ക് നയിക്കാനുള്ള അപരമായ സാധ്യത. ഞാൻ പെട്ടെന്ന് രവി സാറിനെ ഓർത്തുപോയി. കഴിയുമെങ്കിൽ ഓണത്തിന് ഒന്ന് പോയി കാണണം. ഇപ്പോൾ എൺപത്തിനു മുകളിൽ പ്രായം കാണും. ജീവിച്ചിരിപ്പുണ്ടോ എന്തോ.
ഗൗണുമിട്ടു സിനി വന്നപ്പോൾ അവൾ ഒരു കുഞ്ഞുമാലാഖയെ പോലെ തോന്നിച്ചു. ആ സ്ത്രീയും കൂടെയുണ്ട്. സ്വന്തം മകളെ വേറെ ആർക്കോ കാണിച്ചു കൊടുക്കുന്ന പോലെയാണ് അവരുടെ മുഖത്തെ സന്തോഷം. അവർക്ക് സിനിയെ ഒത്തിരി ഇഷ്ടമായെന്ന് വ്യക്തം. ഞാൻ ഇരുവരുടെയും ഒരു ഫോട്ടോ എടുത്തു. വെറുതെ ഒരു കൗതുകം. മറ്റു സെയിൽസ് ഗേൾസും മോൾക്ക് ടാറ്റയൊക്കെ കൊടുക്കുന്നുണ്ട്.
ബില്ലടച്ച് വന്നപ്പോൾ ആ സ്ത്രീ തന്നെ പായ്ക്ക് ചെയ്ത ഗൗൺ മോളെ ഏൽപ്പിച്ചു. മോൾ അവർക്ക് ഒരുമ്മ കൊടുത്ത് "ബൈ മാഡം" എന്നൊക്കെ പറഞ്ഞു. വീണ്ടും മാഡം എന്ന വാക്കിന്റെ കൃത്യമായ ഉച്ചാരണം ഞാൻ ശ്രദ്ധിച്ചു. ഞാൻ മനസ്സിൽ ഒന്ന് ശ്രമിച്ചു നോക്കി. ഇല്ല, ശരിയാവുന്നില്ല.
വീട്ടിൽ ചെന്നയുടനെ സിനി ആ ഗൗൺ വീണ്ടും ഒന്നിട്ടു നോക്കി. വളരെ സൂക്ഷിച്ച് ഊരി വെച്ച് സന്തോഷത്തോടെ കിടന്നുറങ്ങി.
അടുത്ത ദിവസം സിനിയുടെ ഒന്ന് രണ്ടു കൂട്ടുകാരൊക്കെ വന്നു. കൂടെ പഠിക്കുന്നവരാണ്.
ഹാപ്പി ബെർത്ഡേ പാടിയപ്പോൾ ഞാൻ ശ്രദ്ധിച്ചു. നല്ല ഉച്ചാരണം. അവരുടെയൊന്നും വീട്ടിൽ ഇംഗ്ലീഷ് അറിയാവുന്നവരൊന്നും ഇല്ല. അപ്പോൾ ടീച്ചറിന്റെ ഗുണം തന്നെ ഇവരെയെല്ലാം ഒരേ ടീച്ചർ തന്നെയാണ് പഠിപ്പിച്ചത്.
കേയ്ക്ക് കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ മോളോടും കൂട്ടുകാരികളോടും പറഞ്ഞു, "നിങ്ങളുടെ ടീച്ചേഴ്‌സിനെ ആരെയെങ്കിലും കൂടി വിളിക്കാമായിരുന്നു. ആ ഇംഗ്ലീഷ് ടീച്ചർ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ?"
അത് കേട്ടതും മോൾ എന്റെ ഫോൺ എടുത്തു
"ഇനിയിപ്പോൾ വിളിക്കണ്ട," ഞാൻ പറഞ്ഞു
"ഓ അച്ഛാ. അതല്ല, ഞാൻ വിളിച്ചായിരുന്നു. She said she can't come. But she sent a message, see"
അവൾ കാണിച്ച മെസ്സേജ് ഞാൻ നോക്കി. ഒരു കെയ്ക്കിന്റെ ചിത്രം ഉണ്ട്.അതിനു താഴെ
'Happy Birthday to you. I am sure you will look like an angel on your birthday in that gown.' എന്ന് ചരിഞ്ഞ മനോഹരമായ ലിപികളിൽ ഒരു ആശംസയും