തീം, തരികിട തീം
കലാകാരന്മാരെക്കുറിച്ച് കലാകാരന്മാർ അല്ലാത്തവർക്കും അവർക്ക് തിരിച്ചങ്ങോട്ടും ഒരു വിസ്മയമാണ് . "എങ്ങിനെ ഇതൊക്കെ സാധിക്കുന്നു?" എന്നിങ്ങോട്ടും തിരിച്ചങ്ങോട്ട് "അതെന്താ, ഇതിലിത്ര അത്ഭുതം?" എന്നുമാണ് ചോദ്യം. ഈ രണ്ടു ചോദ്യങ്ങൾക്കും ഒരേ ഉത്തരമേ ഉള്ളൂ.
അദ്ധ്വാനം
ഒരാൾക്ക് അയാളുടെ മനസ്സിനു മേൽ എത്രമാത്രം ആധിപത്യം ഉണ്ടെന്ന് അറിയാൻ അയാളിലെ കലാകാരൻ എത്രമാത്രം പുറത്ത് വന്നു എന്ന് നോക്കിയാൽ മതി.
കല ഒരു വലിയ അളവ് വരെ സാങ്കേതികത തന്നെയാണ്. അതിനുമപ്പുറത്ത് ക്രിക്കറ്റിലും ബാഡ്മിന്റണിലും ഒക്കെ ഉള്ളതുപോലെ തന്നെ സർഗ്ഗാത്മകതയാണ്. എതിരാളിയെ മനസ്സിലാക്കി, അയാൾ എത്ര വലിയവൻ ആയാലും, അയാളെ വീഴ്ത്താനുള്ള അടവുകൾ കണ്ടെത്താനുള്ള കഴിവാണ് അതു കഴിഞ്ഞാൽ വേണ്ടത്.
എഴുതാൻ അധികം ആർക്കും കഴിവില്ല എന്ന ചിന്ത ഉണ്ടെങ്കിൽ നെറ്റിലെ സാഹിത്യ ഗ്രൂപ്പുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി, വിദ്യാഭ്യാസയോഗ്യതയുടെ അതിർവരമ്പുകൾ ഇല്ലാതെ എത്രയെത്ര എഴുത്തുകാർ! കണ്ണോടിക്കുന്നതിന് പകരം വായിക്കാൻ കൂടി മിനക്കെട്ടാൽ ഒരു ദുഃഖസത്യം മനസ്സിലാകും. പറയാനറിയാം, പക്ഷെ പറയാനൊന്നുമില്ല.
തീം വെറും തരികിട ആയിപ്പോകുന്നു.
ആശയദാരിദ്ര്യം അല്ലെങ്കിൽ വിഷയദാരിദ്ര്യം.
കഥകൾക്ക് പലപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നതും മനസ്സില്ലാമനസ്സോടെ പലരും 'നല്ല കഥ, ധാരാളം ഇനിയും എഴുതൂ, വായിക്കുകേം ചെയ്‌യൂ' എന്നൊക്കെ കമന്റിടേണ്ടി വരുന്നതും മിക്കപ്പോഴും രചനാരീതിയുടെ പോരായ്മ കൊണ്ടല്ല. അഥവാ രചനാ രീതിയുടെ പോരായ്മ കൊണ്ടാണെങ്കിലും അത് പറയാൻ ഒന്നും ഇല്ലാതെ പോയതിന്റെ പരിണതഫലമാണ്. വായന, യാത്ര, സൗഹൃദം, ചിന്ത, ആക്ടിവിസം എന്നിവയിലൂടെയൊക്കെ ഇത് പരിഹരിക്കാം. വീട് വിട്ടിറങ്ങാത്ത ജെയിൻ ഓസ്റ്റിനാണ് (Jane Austen) ഇംഗ്ലീഷിലെ പ്രശസ്തയായ ഒരു നോവലിസ്റ്റ്. അവരുടെ ചില ഉദ്ധരണികൾ താഴെ കൊടുക്കുന്നു. തർജ്ജമയിൽ ഇവ മങ്ങും. അതുകൊണ്ട് അതിന് ശ്രമിക്കുന്നില്ല.
എന്താണ് കഥാകാരന് ഇത്രയും പറയാനുള്ളത്?
കലാകാരന്മാർ പൊതുവെ ഫ്രീക്കന്മാരാണ്, സ്വതന്ത്രമായി പറക്കുന്ന പക്ഷികളാണ്. സ്വതന്ത്രമായി പറക്കുന്നതുകൊണ്ട് അവർ പറക്കുന്നത് പലപ്പോഴും കൂട്ടത്തിനും വളരെ മുൻപിലായി പോകും, ഉയരത്തിലും . സി രാധാകൃഷ്ണന്റെ ഒരു നോവലിന്റെ പേരുപോലും "മുൻപേ പറക്കുന്ന പക്ഷികൾ" എന്നാണ്. ഇതുകൊണ്ടാണ് ഇന്ന് വളരെ കാര്യമാത്രപ്രസക്തമായ ഒരു കഥ വിശുദ്ധ പശുവിനെ കുറിച്ച് രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പേ തന്നെ മാധവിക്കുട്ടിക്ക് എഴുതാൻ കഴിഞ്ഞത്.
ഇങ്ങനെയുള്ള വിഹഗവീക്ഷണത്തിലൂടെ കാണുന്ന ദർശനങ്ങൾ ആർക്കെങ്കിലുമൊക്കെ പകർന്നു കൊടുക്കാനാണ് കലാകാരന്റെ ശ്രമം. ആ കാര്യങ്ങളെ കുറിച്ച് അവർ ഗിരിപ്രഭാഷണവും മൈതാനപ്രസംഗവും ഒന്നും നടത്തുകയില്ല. കൃസ്തു നടത്തിയ ഗിരിപ്രഭാഷണവും കൃഷ്ണൻ നടത്തിയ യുദ്ധമൈതാനപ്രസംഗവും അത്ര വലിയ ഫലമൊന്നും ഉണ്ടാക്കിയില്ലെന്ന് അവർക്കും നമുക്കും അറിയാം. വെനീസിലെ വ്യാപാരിയിൽ പോർഷ്യയെ കൊണ്ട് ഷേക്സ്പിയർ ഇത് പറയിക്കുന്നുമുണ്ട്, "ഇരുപതുപേരെ വേണമെങ്കിൽ ഞാൻ പഠിപ്പിക്കാം, പക്ഷെ അവരിലൊരാളായി അതൊക്കെ നടപ്പാക്കാൻ ഞാനില്ല."
അതുകൊണ്ടു പ്രസംഗം മാറ്റിവെച്ച് കഥാകാരൻ കലയുടെ പാത തിരഞ്ഞെടുക്കുന്നു. കഴിവില്ലാത്ത കലാകാരന്മാർ കലയുടെയും സാഹിത്യത്തിന്റെയും കഴിവുകളിൽ വിശ്വാസം പോരാഞ്ഞ് സര്ഗാത്മകതയിൽ കുളിച്ച പ്രസംഗങ്ങൾ നടത്തുന്നു. കഴിവുള്ളവർ അവരുടെ പ്രസംഗം കഥയിലും മറ്റും നടത്തുമെങ്കിലും അത് സമർഥമായി മറച്ചു വെയ്ക്കും. പിന്നെ വേറെ ചിലരുണ്ട്. അവർക്ക് കലയുടെ സ്ഫുടനം ചെയ്യാനുള്ള കഴിവിൽ അങ്ങേയറ്റം വിശ്വാസമാണ്. അവരുടെ കലയിൽ ഒരു പ്രസംഗവും ഒളിഞ്ഞോ തെളിഞ്ഞോ കാണില്ല . പക്ഷെ ആ കലാപ്രകടനത്തിന്റെ ആസ്വാദനത്തിലൂടെ നമ്മുടെ മനസ്സ് സ്വയം സ്ഫുടം ചെയ്‌തെടുക്കപ്പെടും എന്നവർക്ക് ഉത്തമ വിശ്വാസം ഉണ്ട്. ആധുനികർ പലരും ഇങ്ങനെയാണ്.
കലാകാരനറിയാം, തങ്ങളെ പോലെ ജീവിതത്തെ നേരിട്ട് കണ്ട് അതിന്റെ അർഥം ചികഞ്ഞെടുക്കാനൊന്നും സാധാരണ ജനങ്ങൾക്ക് കഴിയില്ലെന്ന്. 700 കോടിയിലധികം ജനങ്ങളുള്ള ഈ ലോകം അങ്ങേയറ്റം സങ്കീർണ്ണമാണ്. അതുകൊണ്ടു സിൽവിയ പ്ളാത്ത് തന്റെ സ്നേയ്ക്ചാർമർ (Snakecharmer, Sylvia Plath) എന്ന കവിതയിൽ പറയുന്നപോലെ ദൈവം ഒരു ലോകം സൃഷ്ടിക്കുമ്പോൾ കലാകാരൻ വേറൊരു ചെറിയ ലോകം സൃഷ്ടിക്കുന്നു. പത്തോ പതിനഞ്ചോ ആളുകളുടെ ഒരു ലോകം. അവരുടെ പ്രവൃത്തികളും സംസാരവും ചിന്തയുമെല്ലാം ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നു. വൃഥാസ്ഥൂലതയെല്ലാം മുറിച്ച് മാറ്റി ചിന്തേരിട്ടു മിനുക്കുന്നു. ഇപ്പോൾ രംഗം വളരെ ലളിതമായി. ഒന്ന് ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാകും എന്താണ് കളിയെന്ന്.
കഥകൾ എഴുതാൻ തുടങ്ങുമ്പോൾ താഴെ കൊടുക്കുന്ന ചെക്ക് ലിസ്റ്റ് ഗുണം ചെയ്തേക്കാം:

It is a truth universally acknowledged, that a single man in possession of a good fortune, must be in want of a wife.
If I loved you less, I might be able to talk about it more.
Friendship is certainly the finest balm for the pangs of disappointed love.
Happiness in marriage is entirely a matter of chance.
For what do we live, but to make sport for our neighbors and laugh at them in our turn?
എന്താണ് കഥാകാരന് ഇത്രയും പറയാനുള്ളത്?
കലാകാരന്മാർ പൊതുവെ ഫ്രീക്കന്മാരാണ്, സ്വതന്ത്രമായി പറക്കുന്ന പക്ഷികളാണ്. സ്വതന്ത്രമായി പറക്കുന്നതുകൊണ്ട് അവർ പറക്കുന്നത് പലപ്പോഴും കൂട്ടത്തിനും വളരെ മുൻപിലായി പോകും, ഉയരത്തിലും . സി രാധാകൃഷ്ണന്റെ ഒരു നോവലിന്റെ പേരുപോലും "മുൻപേ പറക്കുന്ന പക്ഷികൾ" എന്നാണ്. ഇതുകൊണ്ടാണ് ഇന്ന് വളരെ കാര്യമാത്രപ്രസക്തമായ ഒരു കഥ വിശുദ്ധ പശുവിനെ കുറിച്ച് രണ്ടു ദശാബ്ദങ്ങൾക്ക് മുമ്പേ തന്നെ മാധവിക്കുട്ടിക്ക് എഴുതാൻ കഴിഞ്ഞത്.
ഇങ്ങനെയുള്ള വിഹഗവീക്ഷണത്തിലൂടെ കാണുന്ന ദർശനങ്ങൾ ആർക്കെങ്കിലുമൊക്കെ പകർന്നു കൊടുക്കാനാണ് കലാകാരന്റെ ശ്രമം. ആ കാര്യങ്ങളെ കുറിച്ച് അവർ ഗിരിപ്രഭാഷണവും മൈതാനപ്രസംഗവും ഒന്നും നടത്തുകയില്ല. കൃസ്തു നടത്തിയ ഗിരിപ്രഭാഷണവും കൃഷ്ണൻ നടത്തിയ യുദ്ധമൈതാനപ്രസംഗവും അത്ര വലിയ ഫലമൊന്നും ഉണ്ടാക്കിയില്ലെന്ന് അവർക്കും നമുക്കും അറിയാം. വെനീസിലെ വ്യാപാരിയിൽ പോർഷ്യയെ കൊണ്ട് ഷേക്സ്പിയർ ഇത് പറയിക്കുന്നുമുണ്ട്, "ഇരുപതുപേരെ വേണമെങ്കിൽ ഞാൻ പഠിപ്പിക്കാം, പക്ഷെ അവരിലൊരാളായി അതൊക്കെ നടപ്പാക്കാൻ ഞാനില്ല."
അതുകൊണ്ടു പ്രസംഗം മാറ്റിവെച്ച് കഥാകാരൻ കലയുടെ പാത തിരഞ്ഞെടുക്കുന്നു. കഴിവില്ലാത്ത കലാകാരന്മാർ കലയുടെയും സാഹിത്യത്തിന്റെയും കഴിവുകളിൽ വിശ്വാസം പോരാഞ്ഞ് സര്ഗാത്മകതയിൽ കുളിച്ച പ്രസംഗങ്ങൾ നടത്തുന്നു. കഴിവുള്ളവർ അവരുടെ പ്രസംഗം കഥയിലും മറ്റും നടത്തുമെങ്കിലും അത് സമർഥമായി മറച്ചു വെയ്ക്കും. പിന്നെ വേറെ ചിലരുണ്ട്. അവർക്ക് കലയുടെ സ്ഫുടനം ചെയ്യാനുള്ള കഴിവിൽ അങ്ങേയറ്റം വിശ്വാസമാണ്. അവരുടെ കലയിൽ ഒരു പ്രസംഗവും ഒളിഞ്ഞോ തെളിഞ്ഞോ കാണില്ല . പക്ഷെ ആ കലാപ്രകടനത്തിന്റെ ആസ്വാദനത്തിലൂടെ നമ്മുടെ മനസ്സ് സ്വയം സ്ഫുടം ചെയ്‌തെടുക്കപ്പെടും എന്നവർക്ക് ഉത്തമ വിശ്വാസം ഉണ്ട്. ആധുനികർ പലരും ഇങ്ങനെയാണ്.
കലാകാരനറിയാം, തങ്ങളെ പോലെ ജീവിതത്തെ നേരിട്ട് കണ്ട് അതിന്റെ അർഥം ചികഞ്ഞെടുക്കാനൊന്നും സാധാരണ ജനങ്ങൾക്ക് കഴിയില്ലെന്ന്. 700 കോടിയിലധികം ജനങ്ങളുള്ള ഈ ലോകം അങ്ങേയറ്റം സങ്കീർണ്ണമാണ്. അതുകൊണ്ടു സിൽവിയ പ്ളാത്ത് തന്റെ സ്നേയ്ക്ചാർമർ (Snakecharmer, Sylvia Plath) എന്ന കവിതയിൽ പറയുന്നപോലെ ദൈവം ഒരു ലോകം സൃഷ്ടിക്കുമ്പോൾ കലാകാരൻ വേറൊരു ചെറിയ ലോകം സൃഷ്ടിക്കുന്നു. പത്തോ പതിനഞ്ചോ ആളുകളുടെ ഒരു ലോകം. അവരുടെ പ്രവൃത്തികളും സംസാരവും ചിന്തയുമെല്ലാം ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നു. വൃഥാസ്ഥൂലതയെല്ലാം മുറിച്ച് മാറ്റി ചിന്തേരിട്ടു മിനുക്കുന്നു. ഇപ്പോൾ രംഗം വളരെ ലളിതമായി. ഒന്ന് ശ്രദ്ധിച്ചാൽ ആർക്കും മനസ്സിലാകും എന്താണ് കളിയെന്ന്.
കഥകൾ എഴുതാൻ തുടങ്ങുമ്പോൾ താഴെ കൊടുക്കുന്ന ചെക്ക് ലിസ്റ്റ് ഗുണം ചെയ്തേക്കാം:
- എനിക്കെന്തെങ്കിലും പുതിയതായി പറയാൻ ഉണ്ടോ?
- ഇല്ലെങ്കിൽ പഴയതു പറയാൻ എനിക്ക് പുതിയ രീതികൾ ഉണ്ടോ?
- ഞാൻ പറയുന്നത് നേരത്തേ പലരും ഇതേ രീതിയിൽ പറഞ്ഞതാണോ?
- എനിക്ക് പറയാനുള്ളത് ശരിക്കും കാര്യമാത്രപ്രസക്തമാണോ?
- ഇത് വ്യക്തിപരമായ ഒരു പ്രശ്നമാണോ?
- ഇത് വായിക്കുമ്പോൾ ഇതിന് തന്റെ പ്രശ്നങ്ങളുമായി സാരമായ സാമ്യം വായനക്കാരന് തോന്നുമോ?
- എന്റെ ആശയം പുതിയതെങ്കിലും രചനാരീതി പഴയതാണോ?
- എന്റെ രചനാരീതി പുതിയതെങ്കിലും ആശയം പഴയതാണോ?
- വേറെ എവിടെയെങ്കിലും വായിച്ചതോ സിനിമയിൽ കണ്ടതോ അറിയാതെ മനസ്സിൽ കിടന്ന് എന്റെ സ്വന്തം ആശയം പോലെ പൊങ്ങിവന്നതാണോ?
- കഥയിലുടനീളം വായനക്കാരനെ ഉണർത്തിയിരുത്താൻ തക്ക suprises ഉൾപ്പെടുത്തിയിട്ടുണ്ടോ?
- സ്വപ്‌നമാണെന്ന് പറഞ്ഞു ഒടുവിൽ വായനക്കാരനെ വഞ്ചിക്കാനാണോ എന്റെ പ്ളാൻ?
- ഒരു പത്രവാർത്ത അല്ലെങ്കിൽ നേരിട്ടറിഞ്ഞ ഒരു സംഭവം വേണ്ടത്ര ഉടച്ചുവാർക്കാതെ വിളമ്പുകയാണോ?
- മനുഷ്യ പുരോഗതിയെ പിന്നോട്ട് വലിക്കാനാണോ എന്റെ കഥയിലൂടെ ഞാൻ ശ്രമിക്കുന്നത്?
- ഇതേ കഥ ഇതിലും നന്നായി ലോകത്ത് തന്നെ മറ്റൊരാൾക്ക് പറയാൻ കഴിയുമോ? എങ്കിൽ എന്തുകൊണ്ട് എനിക്ക് അതിനു കഴിയുന്നില്ല?
- ഞാൻ തന്നെ ഈ കഥ അഞ്ചു തവണ വായിച്ചാൽ അഞ്ചാമത്തെ തവണയും ആസ്വദിക്കുമോ?
- എഡിറ്റിംഗ് നടത്തിയ ശേഷം പൂർണ്ണമായ അവസ്ഥയിൽ ഈ കഥ ഞാൻ ഒറ്റ ഇരുപ്പിൽ വായിച്ചോ?
- ഇത് എഴുതാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നോ?
- വായനക്കാരന്റെ സമയം വിലയേറിയതാണെന്ന് ഞാൻ കരുതുന്നുണ്ടോ?
- വേറെ ഒരാൾ ഈ കഥ എഴുതിയിരുന്നെങ്കിൽ ഇത് വായിക്കാൻ ഞാൻ സമയം ചിലവാക്കുമോ?
- ഇത് വായിക്കുമ്പോൾ എനിക്ക് പോലും ഉള്ളിൽ നിന്ന് പ്രതികരണം ഉണ്ടാകുന്നുണ്ടോ ?
No comments:
Post a Comment